Wednesday, May 15, 2024
keralaNews

മദ്യക്കുപ്പിയില്‍ പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച് കടത്തിയ സ്വര്‍ണം പിടികൂടി.

കൊച്ചി:മദ്യക്കുപ്പിയോട് ചേര്‍ത്ത് ഒളിപ്പിച്ച 23 ലക്ഷം രൂപ വിലമതിക്കുന്ന 591 ഗ്രാം സ്വര്‍ണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി.ദുബായില്‍ നിന്നെത്തിയ യാത്രക്കാരനാണ് മദ്യത്തിന്റെ കപ്പിയോട് ചേര്‍ത്ത് സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി വളരെ വിദഗ്ധമായി ഒളിപ്പിച്ച് കടത്തിയത്. ഒറ്റ നോട്ടത്തില്‍ മദ്യക്കുപ്പി മാത്രമാണെന്ന് തോന്നും വിധം ഗ്രേ കളര്‍ ടേപ്പ് ഉപയോഗിച്ച് പൊതിയുകയും ചെയ്തിരുന്നു. സ്വര്‍ണം കടത്താന്‍ പലവിധ വഴികള്‍ സ്വീകരിക്കുന്നതിനാല്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് കസ്റ്റംസ്.