Monday, April 29, 2024
Local NewsNews

എരുമേലിയില്‍ ലഹരി വിരുദ്ധ സമാപനവും കേരളപിറവി ദിനാചരണവും നടത്തി

എരുമേലി : എരുമേലി സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലഹരി വിരുദ്ധ സമാപനവും കേരളപിറവി ദിനാചരണവും സംയുക്തമായി നടത്തി.                                          ലഹരിയുടെ ഉപയോഗത്തില്‍ നിന്നും യുവ തലമുറയെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ എരുമേലി സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1400 ഓളം കുട്ടികള്‍ എരുമേലി ടൗണില്‍ തീര്‍ത്ത മനുഷ്യചങ്ങല ലഹരിക്കെതിരെയുള്ള നാടിന്റെ ശക്തമായ മുന്നേറ്റമായി. സ്‌കൂള്‍ മാനേജര്‍ റവ.ഫാ. വര്‍ഗീസ് പുതുപറമ്പില്‍ , സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ സെന്‍ ജെ, സ്‌കൂള്‍ ഹെഡ് മിസ്ട്രസ്സ് മേഴ്‌സി ജോണ്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.          എസ്.പി.സി.എന്‍.സി.സി. , സ്‌കൗട്ട് ആന്‍ഡ് ഗൈഡ് തുടങ്ങിയ സംഘടനകളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. തുടര്‍ന്ന് 3 മണിക്ക് സ്‌കൂള്‍ അങ്കണത്തില്‍ നടന്ന യോഗത്തില്‍ ലഹരി വിരുദ്ധസന്ദേശം ഉള്‍ക്കൊള്ളുന്ന ഫ്‌ലാഷ് മോബ് അരങ്ങേറി. കേരള പിറവിയോട് അനുബ്നധിച്ച് കേരളീയ തനിമയുണര്‍ത്തുന്ന വിവിധ വേഷവിധാനങ്ങളുടെയും കലകളുടെയും അരങ്ങേറ്റവും പരിപാടിക്ക് മോടി കൂട്ടി.