Thursday, May 9, 2024
keralaNews

കണ്ണൂര്‍ സ്വദേശിനിയുടെ പരാതി: കോഴിക്കോട് ഖാസിക്കെതിരെ പീഡനകേസ്

കോഴിക്കോട് : കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരെ പീഡന പരാതിയില്‍ പൊലീസ് കേസെടുത്തു. കോഴിക്കോട് വനിത സെല്‍ പൊലീസാണ് കണ്ണൂര്‍ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്. ഐ.പി.സി. 376, 506 വകുപ്പുകള്‍ പ്രകാരം ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് തങ്ങള്‍ക്കെതിരായ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. രണ്ടു വര്‍ഷം മുന്‍പ് മലപ്പുറം പരപ്പനങ്ങാടിയില്‍വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് കണ്ണൂര്‍ സ്വദേശിനി പൊലീസില്‍ പരാതി നല്‍കിയത്.