എരുമേലി സെന്റ് തോമസ് എൽ പി സ്കൂളിൽ ഓണാഘോഷം നടത്തി
എരുമേലി : വിവിധ വേഷങ്ങൾ അണിഞ്ഞെത്തിയ മാവേലി മാന്നനും മലയാളി മങ്കയും കാണികളിൽ കൗതുകവും ആവേശവും ഉയർത്തി എരുമേലി സെന്റ് തോമസ് എൽ പി സ്കൂളിൽ ഓണാഘോഷം നടത്തി.ഒരു പൂരപ്പറമ്പിന്റെ ഗാംഭീര്യതയും വർണ്ണനാതീതമായ പൂക്കാല വശ്യതയും അലംകൃതമായ സ്കൂൾ മൈതാനവും നിറയെ അത്തപ്പൂക്കളവും ഒരുക്കിയായിരുന്നു ആഘോഷം . സ്കൂൾ പി ടി എ കമ്മറ്റി അംഗങ്ങൾ ചേർന്ന് കുട്ടികൾക്ക് ഓണസദ്യയും നൽകി.സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സി. റെജി സെബാസ്റ്റ്യൻ,പി ടി എ പ്രസിഡന്റ്. ബിനോയി വരിക്കമാക്കൽ, സെക്രട്ടറി .ലൗലി പി ജേക്കബ്, മറ്റ് അദ്ധ്യാപകർ,പി ടി എ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.