Tuesday, April 30, 2024
keralaNewspolitics

എം വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി.

എം വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി.സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണന് പകരം മുതിര്‍ന്ന നേതാവും മന്ത്രിയുമായ എം വി ഗോവിന്ദന്‍ ചുമതലയേല്‍ക്കും.തീരുമാനം സിപിഎം സംസ്ഥാന സമിതി യോഗത്തില്‍.  മന്ത്രിസഭാ പുനഃസംഘടന അടുത്ത സെക്രട്ടറിയേറ്റിലാകും തീരുമാനിക്കുക.അനാരോഗ്യത്തെ തുടര്‍ന്നാണ് കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനം ഒഴിയുന്നത്. വിദഗ്ധ ചികില്‍സയ്ക്കായി കോടിയേരിയെ ചെന്നൈയിലേക്ക് കൊണ്ടുപോകും. നാളെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. കോടിയേരി ബാലകൃഷ്ണനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും, പൊളിറ്റ് ബ്യൂറോ അംഗം എംഎ.ബേബിയും മുഖ്യമന്ത്രിക്കൊപ്പം കോടിയേരിയെ ഫ്‌ലാറ്റിലെത്തി കണ്ടിരുന്നു.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം, കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ്, ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി, മലബാര്‍ ടൂറിസം സൊസൈറ്റി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. കെഎസ് വൈഎഫ് പ്രവര്‍ത്തകനായാണ് ഗോവിന്ദന്‍ സിപിഎമ്മിലേക്കു വരുന്നത്. തുടര്‍ന്ന് കെഎസ് വൈഎഫിന്റെ ജില്ലാ പ്രസിഡന്റായി. മൊറാഴ സ്‌കൂളിലെ കായിക അധ്യാപകജോലി രാജിവച്ചാണ് സിപിഎമ്മിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായത്.