Friday, May 17, 2024
keralaNews

ഇരസംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ മനോരമയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തി.

തിരുവനന്തപുരം കേശവദാസപുരത്ത് ഇരസംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിശേഷം മൃതദേഹം കിണറ്റില്‍ തള്ളിയ മനോരമയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തി. പ്രതി മോഷ്ടിച്ചെന്നു കരുതിയ സ്വര്‍ണമാണു വീട്ടില്‍നിന്നു കണ്ടെത്തിയത്. റഫ്രിജറേറ്ററിനു സമീപത്തുനിന്നു സ്വര്‍ണം കിട്ടിയെന്ന് ഭര്‍ത്താവ് ദിനരാജ് അറിയിച്ചതായി പൊലീസ് വ്യക്തമാക്കി.
കോളജ് വിദ്യാഭ്യാസ വകുപ്പ് റിട്ട. സീനിയര്‍ സൂപ്രണ്ട് കേശവദാസപുരം രക്ഷാപുരി മീനംകുന്നില്‍ വീട്ടില്‍ മനോരമ (68) ഈ മാസം 7നാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവര്‍ താമസിച്ചിരുന്ന വീടിനു തൊട്ടടുത്തു നിര്‍മാണം നടക്കുന്ന വീട്ടില്‍ കഴിഞ്ഞിരുന്ന ബംഗാള്‍ സ്വദേശിയായ തൊഴിലാളി ആദം അലി (21)യെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മനോരമ ധരിച്ചിരുന്ന 6 പവന്റെ സ്വര്‍ണമാല, കമ്മലുകള്‍, വളകള്‍ എന്നിവ പ്രതി മോഷ്ടിച്ചെന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാല്‍ കസ്റ്റഡിയിലുള്ള ആദം അലിയെ പല തവണ ചോദ്യം ചെയ്‌തെങ്കിലും സ്വര്‍ണം എവിടെയെന്നുള്ള സൂചന ലഭിച്ചില്ല.