Thursday, May 2, 2024
keralaNews

ഹര്‍ ഘര്‍ തിരംഗയ്ക്ക് സംസ്ഥാനത്ത് ഉജ്ജ്വല തുടക്കം.

സംസ്ഥാനത്ത് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്ന ഹര്‍ ഘര്‍ തിരംഗയ്ക്ക്  ഉജ്ജ്വല തുടക്കം. സര്‍ക്കാര്‍- സര്‍ക്കാരിതര സ്ഥാപനങ്ങളിലടക്കം കൊടിമരത്തില്‍ അല്ലാതെ ഉയര്‍ത്തുന്ന പതാകകള്‍ മൂന്ന് ദിവസത്തേക്ക് താഴ്‌ത്തേണ്ടതില്ല.രാജ്യമെമ്പാടുമുള്ള ആഘോഷങ്ങള്‍ക്കൊപ്പം കോട്ടയം നഗരത്തിലെ വീടുകളിലും കടകളിലുമെല്ലാം ചെറുതും വലുതുമായ പതാകകള്‍ നിറഞ്ഞു.

സ്‌കൂളുകളില്‍ പ്രധാനധ്യാപകര്‍ മാത്രം ഉയര്‍ത്തിയിരുന്ന പതാക വീടുകളിലും ഉയര്‍ന്നതിന്റെ സന്തോഷമാണ് കുട്ടികള്‍ക്ക്.ഭൂരിഭാഗം വീടുകളിലും പതാക ചെറിയ വടികളില്‍ കെട്ടിയുയര്‍ത്തിയെങ്കില്‍ ചിലര്‍ കൊടിമരത്തില്‍ തന്നെ പതാകയുയര്‍ത്തി.ശേഷം ഓരോ വര്‍ഷവും പിന്നിടുമ്പോഴും നവീകരിക്കപ്പെടുന്ന സ്വാതന്ത്ര്യസങ്കല്‍പ്പങ്ങളുടെ ആഘോഷമായി മധുരം പങ്കുവെക്കല്‍ . അഭിമാനപതാകയുയര്‍ത്തുമ്പോള്‍ സന്തോഷത്തിഷല്‍ അയല്‍വാസികള്‍ കൂടി ചേരുന്നതോടെ നാടെങ്ങും ഒരുമയുടെയും ചെറുകൂട്ടായ്മകളുടെയും കൂടി ആഘോഷമാണ്.ജില്ലയുടെ സ്വന്തം മന്ത്രിയുടെ വീട്ടിലും രാവിലെ തന്നെ പതാകയുയര്‍ന്നു.വേര്‍തിരിവുകളൊന്നുമില്ലാതെ ചെറുതും വലുതുമായ കടകളിലും നിരത്തിലുമെല്ലാം പതാക ഉയര്‍ന്നത്തോടെ 75ആം സ്വാതന്ത്ര്യദിനാഘോഷത്തിനായി എല്ലാവരും ഒരുങ്ങുകയാണ്.