Friday, May 17, 2024
keralaNewsObituary

മദ്യപാനത്തിനിടെ തര്‍ക്കം; അനിയന്റെ കുത്തേറ്റ് ചേട്ടന്‍ മരിച്ചു

തിരുവനന്തപുരം കഴക്കൂട്ടത്ത് അനിയന്റെ കുത്തേറ്റ് ചേട്ടന്‍ മരിച്ചു.കഴക്കൂട്ടം സ്വദേശി രാജുവാണ് മരിച്ചത്. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.                                                                                                    സഹോദരന്‍ രാജയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ആയിരുന്നു സംഭവമുണ്ടായത്. ഇന്നലെ എറണാകുളത്ത് മദ്യപിക്കുന്നതിനിടെ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചിരുന്നു.