Monday, April 29, 2024
AstrologykeralaNews

ശബരിമലയില്‍ ശ്രീകോവിലില്‍ ചോര്‍ച്ച കണ്ടെത്തി

പത്തനംതിട്ട:ശബരിമലയില്‍ ശ്രീകോവിലില്‍ ചോര്‍ച്ച കണ്ടെത്തി. സ്വര്‍ണ്ണം പൊതിഞ്ഞ ഭാഗത്തെ ചോര്‍ച്ചയിലൂടെ വെള്ളം കഴുക്കോലിലൂടെ ദ്വാരപാലക ശില്പങ്ങളില്‍ വീഴുന്നതായാണ് കണ്ടെത്തിയത്.                                                                                 ഈ സാഹചര്യത്തില്‍ ഓഗസ്റ്റ് അഞ്ചിന് സ്വര്‍ണ്ണപ്പാളികള്‍ ഇളക്കി പരിശോധിക്കും. തന്ത്രി, തിരുവാഭരണ കമ്മീഷണര്‍ എന്നിവരുടെ സാന്നിധ്യത്തിലാകും നടപടികള്‍. ഒരു ദിവസം കൊണ്ട് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഓഗസ്റ്റ് 4 നാണ് നിറപുത്തരി. നിറപുത്തരി പൂജകള്‍ക്കായി തിരുനട മൂന്നിന് വൈകിട്ട് 5ന് തുറക്കും.                                     വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു. ബുക്ക് ചെയ്യാന്‍ കഴിയാത്ത ഭക്തര്‍ക്ക് നിലയ്ക്കലില്‍ സ്‌പോട് ബുക്കിങ് സംവിധാനവും ഉണ്ട്. നിറപുത്തരി പൂജകള്‍ പൂര്‍ത്തിയാക്കി അന്നേദിവസം രാത്രി 10ന് ഹരിവരാസനം പാടി ഭഗവാനെ യോഗനിദ്രയിലാക്കി തിരുനട അടയ്ക്കും.