Friday, May 10, 2024
indiaNews

ചലച്ചിത്ര താരങ്ങള്‍ക്കും സീരിയല്‍ താരങ്ങള്‍ക്കും മയക്കു മരുന്ന് എത്തിച്ച് നല്‍കുന്ന ടെലിവിഷന്‍ താരം അറസ്റ്റില്‍.

ചലച്ചിത്ര താരങ്ങള്‍ക്കും സീരിയല്‍ താരങ്ങള്‍ക്കും മയക്കു മരുന്ന് എത്തിച്ച് നല്‍കുന്ന ടെലിവിഷന്‍ താരം അറസ്റ്റില്‍. അബ്ദുള്‍ വഹീദെന്നയാളാണ് അറസ്റ്റിലായതെന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരി മരുന്ന് കേസുമായും ഇയാള്‍ക്ക് ബന്ധമുണ്ട്.അന്ധേരിയിലെ ആസാദ്നഗര്‍ മെട്രോ സ്റ്റേഷന് സമീപത്ത് നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. 1.75 ലക്ഷം രൂപ വിലവരുന്ന ലഹരി വസ്തുക്കളും ഇയാളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. സിനിമാ സീരിയല്‍ രംഗത്തെ താരങ്ങള്‍ക്ക് ലഹരി മരുന്ന് എത്തിച്ചു നല്‍കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇയാള്‍.