മരണത്തില്‍ ദുരൂഹത; എരുമേലിയില്‍ സംസ്ക്കരിച്ച മൃതദേഹം എട്ട് മാസത്തിന് ശേഷം പുറത്തെടുത്ത് പരിശോധന നടത്തും
എരുമേലി: വീട്ടില്‍ വച്ച് തീപ്പൊള്ളലേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി മകള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മാര്‍ട്ടം നടത്തും.
എരുമേലി മുട്ടപ്പള്ളി സ്വദേശിനി കുളത്തുങ്കല്‍ വീട്ടില്‍ മാര്‍ത്ത മോശ (83 ) ആണ് 27/ 11/ 2021ല്‍ മരിച്ചത്. പൊള്ളലേറ്റതിനെ തുടര്‍ന്ന് കുറച്ചുദിവസം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു .തുടര്‍ന്ന് ഇവര്‍ മരിക്കുകയായിരുന്നു. മുട്ടപ്പള്ളി സിഎംഎസ് പള്ളിയില്‍ സംസ്കാരവും നടത്തിയിരുന്നു.
കാസര്‍ഗോഡ് താമസിക്കുന്ന മകള്‍ ബേബിക്കുട്ടി ജില്ലാ പോലീസ് സൂപ്രണ്ടിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ക്കാണ് അന്വേഷണത്തിന്റെ ചുമതല. സംസ്കരിച്ച തുടര്‍ന്ന് എട്ടുമാസത്തിനുശേഷമാണ് തിങ്കളാഴ്ച രാവിലെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുന്നത് .