Thursday, May 16, 2024
keralaNewsObituary

മിസ് കേരള അടക്കം മൂന്ന് പേരുടെ അപകട മരണം.. കാറോടിച്ച അബ്ദുല്‍ റഹ്‌മാന്‍ വെളിപ്പെടുത്തല്‍.

കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്ന് പേരുടെ അപകട മരണത്തില്‍ കാറോടിച്ച അബ്ദുല്‍ റഹ്‌മാന്റെ വെളിപ്പെടുത്തല്‍. ഓഡി കാര്‍ പിന്തുടര്‍ന്നതുകൊണ്ടാണ് അപകടം ഉണ്ടായതെന്ന് കാറോടിച്ച അബ്ദുല്‍ റഹ്‌മാന്‍ പൊലീസിന് മൊഴി നല്‍കി. ഓഡി കാര്‍ പിറകെ പായുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി. ഇരു സംഘവും മത്സരയോട്ടം നടത്തിയതാണോ എന്ന് പൊലീസിന് സംശയിക്കുന്നു.കാര്‍ അപകടത്തിലാണ് പേരും കൊല്ലപ്പെട്ടതെന്ന കാര്യത്തില്‍ പൊലീസിന് സംശയമില്ല. അപകടത്തിലേക്ക് നയിച്ച കാരണങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതിനിടെയാണ് അബ്ദുള്‍ റഹ്‌മാന്റെ മൊഴി വഴിത്തിരിവാകുന്നത്. കാറോടിച്ച അബ്ദുല്‍ റഹ്‌മാന്‍ വെളിപ്പെടുത്തല്‍. അപകടത്തിനിടയാക്കിയ കാറോടിച്ചിരുന്ന മാള സ്വദേശിയായ അബ്ദുള്‍ റഹ്‌മാന് ഗുരുതരമായി പരിക്കേറ്റ് റഹ്‌മാന്‍ ഇപ്പോള്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ പാലാരിവട്ടം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍  വെച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ഒരു ഓഡി കാര്‍ പിന്തുടര്‍ന്നത് മൂലമാണ് അപകടം ഉണ്ടായതെന്ന് റഹ്‌മാന്‍ മൊഴിനല്‍കിയത്. അപകട ശേഷം നിമിഷങ്ങള്‍ക്ക് ഓഡി കാര്‍ തിരികെ അപകടസ്ഥലത്തെത്തുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.