Thursday, May 2, 2024
indiaNews

രാജ്യത്ത് 3,60,960 പേര്‍ക്ക് കൂടി രോഗം; രണ്ട് ലക്ഷം കടന്ന് മരണസംഖ്യ.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,60,960 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 1,79,97,267 ആയി. കോവിഡ് മരണസംഖ്യ രണ്ട് ലക്ഷം കടന്നു. 3293 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 2,01,187 ആയി.ഇന്നലെ 2,61,162 പേര്‍ കൂടി രോഗമുക്തരായി. ഇതുവരെ േരാഗമുക്തരായവരുടെ എണ്ണം 1,48,17,371. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1,48,17,371 ആണ്. ഇന്നലെ 17,23,912 സാംപിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അറിയിച്ചു. ഇതുവരെ പരിശോധിച്ച സാംപിളുകളുടെ എണ്ണം 28,27,03,789 ആണ്.