യുവതിയുടെ മരണം :കൊലപാതകമെന്ന് കണ്ടെത്തി ;ഭര്‍ത്താവ് അറസ്റ്റില്‍.
ആലപ്പുഴ :ഭര്‍ത്താവിന്റെ വീട്ടിലെ കുളിമുറിയില്‍ യുവതി മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്നു പൊലീസ്. ഭര്‍ത്താവിനെ ചേര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിനി ഹേന (42) ആണ് കഴിഞ്ഞ 26ന് മരിച്ചത്. ഭര്‍ത്താവ് ചേര്‍ത്തല കൊക്കോതമംഗലം അനന്തപുരി അപ്പുക്കുട്ടന് (50) കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.26ന് പകല്‍ 11.30ന് കൊക്കോതമംഗലത്തെ വീട്ടിലായിരുന്നു സംഭവം. കുളിമുറിയില്‍ തെന്നി വീണെന്ന് പറഞ്ഞ് ഭര്‍ത്താവ് ഹേനയെ ആദ്യം സ്വകാര്യ ആശുപത്രിയിലെത്തിച്ചു. മരണം സ്ഥിരീകരിച്ചതിനാല്‍ പൊലീസിനെ അറിയിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി കൊല്ലത്തെ വീട്ടില്‍ സംസ്കാരം നടത്തിയിരുന്നു. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകത്തിന്റെ സൂചനകളുണ്ടെന്നു കണ്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുറ്റം സമ്മതിച്ചതെന്ന് സിഐ ബി.വിനോദ് കുമാര്‍ പറഞ്ഞു.തലയ്ക്ക് പരുക്കും കഴുത്തില്‍ വിരല്‍ അമര്‍ത്തിയതിന്റെ പാടുമുണ്ടെന്നുമാണ് പോസ്റ്റ്മോര്ട്ടത്തിലെ കണ്ടെത്തല്‍. വഴക്കിനിടയില്‍ കഴുത്തിന് പിടിച്ചു തള്ളിയിടുകയും തല ഭിത്തിയില്‍ ഇടിപ്പിക്കുകയും ചെയ്തതായി പ്രതി മൊഴി നല്കി. 6 മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഹേനയ്ക്ക് ചെറുപ്പം മുതലെ മാനസികാസ്വാസ്ഥ്യമുണ്ട്. വീട്ടുകാര്‍ ഇക്കാര്യം വ്യക്തമാക്കിയാണ് വിവാഹം നടത്തിയത്. അടുത്ത സുഹൃത്തുക്കള്‍ വഴിയാണ് വിവാഹാലോചന വന്നത്. സാമ്പത്തിക തര്‍ക്കമാണ് മരണകാരണമെന്നും വിശദ അന്വഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.