Saturday, May 11, 2024
keralaNews

തുലാപ്പള്ളി സെൻറ് ജോർജ് എൽപി സ്കൂൾ പ്രവേശനോത്സവം നടത്തി.

തുലാപ്പള്ളി : മലയോര മേഖലയിൽ കഴിഞ്ഞ ആറ് പതിറ്റാണ്ട് കാലം  മികച്ച പ്രവർത്തനം കാഴ്ചവച്ച തുലാപ്പള്ളി സെൻറ് ജോർജ് എൽപി സ്കൂളിൽ പ്രവേശനോത്സവം നടത്തി. പ്രധാന അധ്യാപകൻ ക്രിസ് ജോസഫ് കൊറ്റനെല്ലൂർ  ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ.  സുബിൻ ഉള്ളാട്ട് അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്തംഗം സിബി അഴകത്ത് , പൂർവ്വവിദ്യാർത്ഥി അപ്പച്ചൻ കാരക്കാട് എന്നിവർ സംസാരിച്ചു.