നടന് ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി അന്തരിച്ചു.
തിരുവനന്തപുരം: ചലച്ചിത്രതാരം ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി അന്തരിച്ചു.90 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം.സംസ്കാര ചടങ്ങുകള്‍ ശാന്തികവാടത്തില്‍ നടന്നു.കഴിഞ്ഞ ഏതാനും നാളുകളായി ഗോമതി സുഖമില്ലാതെ കിടപ്പിലായിരുന്നു. രണ്ട് ദിവസം മുമ്പ് അവര്‍ക്ക് ഓര്‍മ്മ പൂര്‍ണ്ണമായും നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇന്നലെ അസുഖം മൂര്‍ച്ഛിക്കുകയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.ഇന്ദന്‍സിന്റെ അച്ഛന് കൊച്ചുവേലു നേരത്തെ മരണപ്പെട്ടിരുന്നു. ഇവരുടെ ഒന്‍പത് മക്കളില്‍ മൂന്നാമത്തെ ആളാണ് ഇന്ദ്രന്‍സ്. ശാന്തകുമാരിയാണ് ഇന്ദ്രന്‍സിന്റെ ഭാര്യ. മഹിത, മഹേന്ദ്രന് എന്നിവരാണ് മക്കള്‍.