മിഠായി കഴിച്ച് സഹോദരങ്ങള്‍ ഉള്‍പ്പെടെ നാലു കുഞ്ഞുങ്ങള്‍ മരിച്ചു
ലഖ്നൗ: മിഠായി കഴിച്ച് സഹോദരങ്ങള്‍ ഉള്‍പ്പെടെ നാലു കുഞ്ഞുങ്ങള്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ കുശിനഗര്‍ ജില്ലയിലെ ദിലീപ്നഗര്‍ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം. വിഷാംശമുള്ള് കഴിച്ചതെന്ന് സംശയിക്കുന്നു. മരിച്ച കുഞ്ഞുങ്ങളില്‍ മൂന്നുപേര്‍-മഞ്ജന(5), സ്വീറ്റി(3), സമര്(2) എന്നിവര്‍ സഹോദരങ്ങളാണ്. സമീപവാസിയായ അഞ്ചുവയസ്സുകാരന് അരുണും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.മഞ്ജനയുടെയും സ്വീറ്റിയുടെയും സമറിന്റെയും മുത്തശ്ശിയായ മുഖിയ ദേവിക്ക്, രാവിലെ വീട് അടിച്ചുവാരുന്നതിനിടെ ഒരു പ്ലാസ്റ്റിക് ബാഗ് ലഭിക്കുകയായിരുന്നു. അഞ്ചു മിഠായികളും കുറച്ച് നാണയങ്ങളുമായിരുന്നു ബാഗിലുണ്ടായിരുന്നത്. മുഖിയ, മിഠായികള്‍ തന്റെ കൊച്ചുമക്കള്‍ക്കും സമീപത്തെ കുഞ്ഞിനും നല്‍കുകയായിരുന്നെന്ന് ഗ്രാമവാസികള്‍ പറഞ്ഞതായി കുശിനഗര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് വരുണ്‍ കുമാര്‍ പാണ്ഡേ പറഞ്ഞു.