Thursday, March 28, 2024
keralaLocal NewsNews

ശ്രീരാമധര്‍മ്മ ക്ഷേത്ര നിര്‍മ്മാണത്തിനായി യുവതികള്‍ രംഗത്ത്.

എരുമേലി :ശ്രീരാമ ധര്‍മ്മ ക്ഷേത്ര നിര്‍മ്മാണത്തിന്റെ നിധി ശേഖരണവുമായി ബന്ധപ്പെട്ട് എരുമേലി കനകപ്പലം രാജീവ് ഭവന്‍ കോളനിയില്‍ നടന്ന മഹാസമ്പര്‍ക്ക യജ്ഞത്തില്‍ ഒരു കൂട്ടം യുവതികള്‍ പങ്കെടുത്ത് ശ്രദ്ധേയമായി.ജില്ലയിലെ ഏറ്റവും വലിയ ജനവാസമേഖലയില്‍ 250 ലധികം വീടുകളിലാണ് ഒരു ദിവസം മാത്രം സമ്പര്‍ക്കം നടത്തിയത് .അയോദ്ധ്യയില്‍ ശ്രീരാമ ധര്‍മ്മ ക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭാഗമായി തങ്ങളാല്‍ കഴിയുന്ന നിധി നല്‍കാനും നാട്ടുകാര്‍ തയ്യാറായി.മഹാസമ്പര്‍ക്ക യജ്ഞത്തിന് പഞ്ചായത്ത് സമിതി സഹ സംയോജക് എന്‍.ആര്‍ വേലുകുട്ടി ,വാര്‍ഡ് സമിതി രക്ഷാധികാളികളായ റ്റി കെ പ്രഹ്‌ളാദന്‍,ശശി തെങ്ങുംതോട്ടം,വി.പി ദിനേശന്‍,പ്രസിഡന്റ് റ്റി ആര്‍ ശശിധരന്‍ ,സംയോജക് കെ രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.