Thursday, May 16, 2024
indiaNewspolitics

കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കപില്‍ സിബല്‍.

സോണിയയ്ക്കും രാഹുലിനുമെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചും കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ടും കപില്‍ സിബല്‍. എട്ടുവര്‍ഷമായി തുടരെ തിരിച്ചടികള്‍ ഉണ്ടായിട്ടും കാരണം കണ്ടെത്താനാകാത്ത നേതൃത്വം മൂഢസ്വര്‍ഗത്തിലാണ്. ഗാന്ധി കുടുംബമില്ലെങ്കില്‍ പാര്‍ട്ടിയില്ലെന്ന ചിന്ത താനടക്കം പലര്‍ക്കുമില്ല. പാര്‍ട്ടി നേതൃത്വത്തിന് സ്വീകാര്യത കുറയുകയാണ്. രാഹുല്‍ എഐസിസി പ്രസിഡന്റാവണമെന്ന അശോക് ഗെഹ്ലോട്ടിന്റെ ആവശ്യത്തെയും കപില്‍ സിബല്‍ പരിഹസിച്ചു.