Saturday, May 11, 2024
keralaNews

ഓരോ സ്റ്റേഷനില്‍ 1000 കേസ് ചുമത്തി പിഴ ഈടാക്കാനാണ് നിര്‍ദേശം; പൊലീസ് നെട്ടോട്ടം തുടങ്ങി

 

പെറ്റിയുടെ പേരില്‍ പൊലീസിനു ‘പീഡനം’. ഓരോ സ്റ്റേഷനില്‍ 1000 കേസ് ചുമത്തി പിഴ ഈടാക്കാനാണ് ഉന്നത ഉദ്യോഗസ്ഥന്റെ നിര്‍ദേശം. ഇതോടെ ക്വോട്ട തികയ്ക്കാന്‍ പൊലീസ് നെട്ടോട്ടം തുടങ്ങി.

 

 

ഇന്നലെ രാവിലെയാണ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചത്. പൊലീസ് ഉദ്യോഗസ്ഥരെ 10 സ്‌ക്വാഡുകള്‍ വീതമാക്കണമെന്നും ഓരോ സ്‌ക്വാഡു ം100 കേസുകള്‍ വീതം എടുത്തുപിഴ ചുമത്താനുമാണു നിര്‍ദേശം. ഇങ്ങനെ ഓരോ സ്റ്റേഷനിലും 1000 പെറ്റി കേസ് എടുക്കണം.

വഴിയിലുടനീളം പൊലീസ് പരിശോധന തുടങ്ങിയതോടെ പിഴയ്ക്ക് ഇരയാകുന്നത് ഏറെയും ഇരുചക്രവാഹന യാത്രക്കാരാണ്. മാസ്‌ക് ഇല്ലാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍, കോവിഡ് മാനദണ്ഡം ലംഘനം തുടങ്ങിയവയിലൂടെ ക്വോട്ട തികയ്ക്കാനുള്ള നെട്ടോട്ടത്തിലാണ് പൊലീസ്.