Tuesday, April 30, 2024
keralaNews

മന്ത്രി ആര്‍.ബിന്ദു രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല

കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കാന്‍ കത്ത് നല്‍കിയ മന്ത്രി ആര്‍.ബിന്ദു രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല. മന്ത്രിയ്‌ക്കെതിരെ ലോകായുക്തയെ സമീപിക്കും. മന്ത്രി നടത്തിയത് അഴിമതിയും സ്വജനപക്ഷപാതവുമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ഗവര്‍ണറുടെ കത്ത് അതീവ ഗൗരവതരമാണ്. പ്രതിപക്ഷ ആരോപണം ശരിവയ്ക്കപ്പെട്ടിരിക്കുകയാെന്നും സര്‍വകലാശാലകളെ പാര്‍ട്ടി ഓഫീസുകളാക്കി മാറ്റുന്നുവെന്നും അദ്ദേഹം ആരോപിച്ചു.