Sunday, May 19, 2024
HealthindiakeralaNewsworld

കൊറോണയുടെ പുതിയ വകദേദം ഒമിക്രോണ്‍ ലോകത്ത് വ്യാപിക്കുന്നു

കൊറോണയുടെ പുതിയ വകദേദം ഒമിക്രോണ്‍ ലോകത്ത് വ്യാപിക്കുന്നു. ഇതുവരെ 16 രാജ്യങ്ങളിലായി 185 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ മാത്രം 110 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലും ഒമിക്രോണ്‍ വ്യാപിക്കുകയാണ്. വൈറസ് വകഭേദത്തിന് വളരെ വലിയ വ്യാപന ശേഷി ഉണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. പോര്‍ച്ചുഗലില്‍ ഫുട്ബോള്‍ ക്ലബ്ബിലെ 13 പേര്‍ക്കും സ്‌കോട്ലന്‍ഡില്‍ വിദേശയാത്ര നടത്തിയിട്ടില്ലാത്ത ആറ് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.