Thursday, April 25, 2024
keralaNews

പെരിയാര്‍ തീരത്തെ വീടുകളില്‍ വെള്ളം കയറി.

മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന്  ജലം ഒഴുകിയെത്തിയതോടെ പെരിയാര്‍ തീരത്തെ വീടുകളില്‍ വെള്ളം കയറി.ഏകദേശം മൂന്നടിയോളം നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. മഞ്ചുമല ആറ്റോരം ഭാഗത്തെ വീടുകളിലാണ് വെള്ളം കയറിയത്. ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടിയായതോടെയാണ് ഒന്‍പത് ഷട്ടറുകള്‍ തുറന്നത്. നിലവില്‍ 5691.16 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. അഞ്ചു ഷട്ടറുകള്‍ 60 സെന്റീമീറ്ററും നാല് ഷട്ടറുകള്‍ 30 സെന്റീമീറ്ററുമാണ് ഉയര്‍ത്തിയിരിക്കുന്നത്.പുലര്‍ച്ചെ 3.55 നാണ് ജലനിരപ്പ് സുപ്രീം കോടതി വിധി പ്രകാരം അനുവദിനീയമായ 142 അടിയിലെത്തിയത്. ഇന്നലെ രാത്രി മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ പെയ്ത മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം.