Saturday, May 11, 2024
keralaNews

ശബരിമലയിലേക്കുള്ള പ്രധാന റോഡുകള്‍ എല്ലാം വെള്ളം കയറി

ശബരിമലയിലേക്കുള്ള പ്രധാന റോഡുകള്‍ എല്ലാം വെള്ളം കയറി.ത്രിവേണിയില്‍ പമ്പ കരകവിഞ്ഞു.പമ്പയില്‍ മണിക്കൂറില്‍ ഒരുമീറ്റര്‍ എന്ന നിരക്കില്‍ വെള്ളം ഉയരുന്നു. ത്രിവേണി പാലത്തിനു മുകളിലൂടെ പമ്പ കുത്തിയൊഴുകുകയാണ്. റാന്നി മാമുക്കില്‍ വെള്ളം കയറി. പുനലൂര്‍ മൂവാറ്റുപുഴ റോഡ് അടച്ചു.
അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പുയരുകയാണ്.
ശബരിമലയിലേക്കുള്ള പ്രധാന റോഡുകള്‍ എല്ലാം വെള്ളം കയറി. പുനലൂര്‍ മൂവാറ്റുപുഴ,പന്തളം പത്തനംതിട്ട റോഡുകളില്‍ ഗതാഗതതടസം നേരിടുകയാണ്.പത്തനംതിട്ട നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.അതിനിടെ, സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാവകുപ്പ്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും ഇടിമിന്നലിനും സാധ്യയുണ്ട്. അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കി. മലയോരപ്രദേശങ്ങളില്‍ ഇടവിട്ട് കനത്തമഴ തുടരുകയാണ്.