Sunday, May 12, 2024
BusinesskeralaNews

തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭത്തിന് നാളെ തുടക്കമാകും.

മല്ലപ്പള്ളി: ശബരിമല മണ്ഡല കാലത്തിന് തുടക്കം കുറിക്കുന്ന വൃശ്ചികം ഒന്നിന്
ആരംഭിക്കുന്ന തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭത്തിന് നാളെ തുടക്കമാകും. നാളെ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ഡോ. തിയഡോഷ്യസ് മാർത്തോമ്മ
മെത്രോപ്പോലിത്ത, എഴുമറ്റൂർ ശ്രീഭട്ടാരാശ്രമം മഠാധിപതി സ്വാമി കൃഷ്ണാനന്ദ തീർത്ഥപാദർ എന്നിവർ  ചേർന്ന് ഭദ്ര ദീപം തെളിയിക്കും. റാന്നി എം.എൽ.എ പ്രമോദ് നാരായണൻ അധ്യക്ഷത വഹിക്കും, എൻ. എസ്  . എസ് രജിസ്ട്രാർ പി എൻ സുരേഷ്  ആദ്യവില്പന നിർവ്വഹിക്കം . പഴയ കാലത്തെ ജീവിത  രീതികളുടെ സ്മരണകളുണർത്തുന്ന വൃശ്ചിക വാണിഭത്തിന്  നൂറ്റാണ്ടുകളുടെ ചരിത്രമാണുള്ളത്.