Thursday, June 13, 2024
keralaNewspolitics

എരുമേലി വിമാനത്താവളം പദ്ധതി നടപ്പാക്കണം

എരുമേലി:എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ നിർദ്ധിഷ്ട വിമാനത്താവള പദ്ധതി  പൂർത്തീകരിക്കുവാനും,എരുമേലി കമ്മ്യുണിറ്റി ഹെൽത്ത് സെന്റർ ജനറൽ ആശുപത്രിയായി ഉയർത്തുവാനും സി.പി.ഐ (എം) എരുമേലി ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. റോട്ടറി ഹാൾ (ടി. പി.തൊമ്മിനഗറിൽ) ചേർന്ന  സമ്മേളനം സി. പി. ഐ. എം കോട്ടയം ജില്ലാ കമ്മറ്റി അംഗം  വി. പി. ഇബ്രാഹിം ഉദ്ലാടനം ചെയ്തു.വി. ഐ അജി, ജെസ്‌ന നജീബ്, വി. വി. വിഷ്ണു എന്നിവർ സമ്മേളന നടപടികൾ നിയന്ത്രിച്ചു.വി. ഐ.അജി എരുമേലി ലോക്കൽ സെക്രട്ടറിയായി  15അംഗ  കമ്മറ്റിയും  തെരഞ്ഞെടുത്തു .