Friday, May 17, 2024
keralaNews

ഇടുക്കി ഡാം തുറന്നേക്കും;ഡാമില്‍ റെഡ് അലര്‍ട്ട്

ഇടുക്കി ഡാം തുറന്നേക്കും. ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ ഇന്നു വൈകിട്ട് 4.00 മണിക്ക് ശേഷമോ, നാളെ രാവിലെ മുതലോ തുറന്ന് ജലം പുറത്തേക്കൊഴുക്കുന്നതിന് ഇടുക്കി ജില്ലാ കലക്ടര്‍ അനുമതി നല്‍കിയതായി മന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു.
ഇടുക്കി ഡാമിലെ ജലനിരപ്പ് റൂള്‍ കര്‍വ് പരിധിയായ 2,398.32 പിന്നിട്ടു.