Tuesday, May 14, 2024
keralaNewspolitics

മന്ത്രിമാരും എംഎല്‍എമാരും പ്രതികളായ 128 കേസുകള്‍ പിന്‍വലിച്ചു.

തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എംഎല്‍എമാരും മന്ത്രിമാരും പ്രതികളായ 128 കേസുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ കക്ഷികളായ 930 കേസുകളും പിന്‍വലിച്ചതില്‍ പെടും. മന്ത്രിമാരില്‍ വി. ശിവന്‍കുട്ടി ഉള്‍പ്പെട്ട കേസുകളാണ് ഏറ്റവുമധികം പിന്‍വലിച്ചത് .                             
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കാലയളവില്‍ എംഎല്‍എമാരും മന്ത്രിമാരും പ്രതികളായ 128 കേസുകള്‍. ഇതില്‍ മന്ത്രിമാര്‍ക്കെതിരായ 12 കേസുകളും. എംഎല്‍എമാര്‍ക്കെതിരായ 94 കേസും പിന്‍വലിച്ചു.മന്ത്രി വി ശിവന്‍കുട്ടിക്കെതിരായ 13 കേസുകള്‍ പിന്‍വലിച്ചപ്പോള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായ 6 കേസും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പ്രതിയായ ഏഴ് കേസും പിന്‍വലിച്ചു. ആകെ 150 കേസുകള്‍ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.                                                                                      ഇടത് മുന്നമിയുമായി ബന്ധപ്പെട്ട 848 കേസുകള്‍ പിന്‍വലിച്ചപ്പോള്‍ യുഡിഎഫ് കക്ഷികളായ കേസുകള്‍ പിന്‍വലിച്ചത് വെറും 55ഉം ബിജെപി 15ഉം ആണ്.2007 മുതലുള്ള കേസുകളാണ് പിന്‍വലിച്ചത്.നിയമസഭയില്‍ കെകെ രമ എംഎല്‍എയുടെ ചോദ്യത്തിനാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. ശിവന്‍കുട്ടി പ്രതിയായ നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തിന് തിരിച്ചടി കിട്ടിയിരിക്കെയാണ് രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട കേസുകള്‍ കൂട്ടത്തോടെ പിന്‍വലിച്ച വിവരങ്ങള്‍ പുറത്ത് വരുന്നത്.