Wednesday, May 8, 2024
keralaNews

ശബരിമല തീര്‍ത്ഥാടനം ; എരുമേലിയിലെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടര്‍ എത്തി.

എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ ഒരുക്കങ്ങള്‍ വിലയിരുത്തന്‍ കോട്ടയം ജില്ലാ കളക്ടര്‍ പി കെ ജയശ്രീ എരുമേലിയിലെത്തി.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ മണ്ഡലകാല ഒരുക്കങ്ങളെ ബാധിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള പരിഹാരം കണ്ടെത്തുന്നതിനും – മറ്റും വിലയിരുത്തുന്നതിനാണ് സന്ദര്‍ശനമെന്നും കളക്ടര്‍ പറഞ്ഞു.തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകരുടെ എണ്ണം സംബന്ധിച്ചും നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിക്കുമെന്നും കളക്ടര്‍ പറഞ്ഞു. 30 ന് പമ്പയില്‍ വെച്ചു ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ചെരുന്ന അവലോകന യോഗത്തിന്റെ മുന്നോടിയായിട്ടായിരുന്നു ജില്ലാ കളക്ടറുടെ സന്ദര്‍ശനം. ഇന്ന് ഉച്ചതിരിഞ്ഞ് 4 മണിക്കെത്തിയ കളക്ടര്‍ എരുമേലി വാവര്‍ പള്ളി, വലിയ അമ്പലം എന്നിവിടങ്ങളിലാണ് സന്ദര്‍ശിച്ചത്. വില്ലേജ് ഓഫീസര്‍ ഹാരീസ്, ദേവസ്വം ബോര്‍ഡ് എരുമേലി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സി.പി സതീഷ് കുമാര്‍,സേവാ സംഘം എരുമേലി ശാഖാ പ്രസിഡന്റ് അനിയന്‍ എരുമേലി എന്നിവരും ഉണ്ടായിരുന്നു.