Saturday, April 27, 2024
keralaNews

സപ്ലൈകോ വില്പനശാലകളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ വൈകീട്ട് 7.30 വരെ ആയി പുനക്രമീകരിച്ചു.

സപ്ലൈകോ വില്പനശാലകളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ വൈകീട്ട് 7.30 വരെ ആയി പുനക്രമീകരിച്ചുവെന്ന് സിഎംഡി അലി അസ്ഗര്‍ പാഷ അറിയിച്ചു.കോവിഡ്- 19 ന്റെ പശ്ചാത്തലത്തില്‍ സപ്ലൈകോ വില്പനശാലകളുടെ പ്രവര്‍ത്തന സമയം രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് അഞ്ചുവരെയായി ക്രമീകരിച്ചിരുന്നു.ഇതു മൂലം ജോലി കഴിഞ്ഞ് ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ എത്തുന്നവര്‍ക്ക് അസൗകര്യമുണ്ടായിരുന്നു.ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുന:ക്രമീകരണത്തിന് നിര്‍ദ്ദേശിച്ചതെന്നും സി എംഡി അറിയിച്ചു.