Thursday, May 9, 2024
keralaNews

സംസ്ഥാനത്ത് കോഴിമുട്ടയ്ക്കും വിലവര്‍ധിച്ചു.

സംസ്ഥാനത്ത് കോഴിമുട്ടയ്ക്കും വിലവര്‍ധിച്ചു. നാല് രൂപയായിരുന്ന മുട്ടയ്ക്ക് നിലവില്‍ ആറ് മുതല്‍ ഏഴ് രൂപയാണ് വ്യാപാരികള്‍ ഈടാക്കുന്നത്. എട്ടുരൂപയായിരുന്ന താറാവിന്റെ മുട്ടയ്ക്ക് പന്ത്രണ്ട് രൂപയായി. അഞ്ച് രൂപയായിരുന്ന നാടന്‍ കോഴി മുട്ടയ്ക്ക് പത്തുരൂപയായും വര്‍ദ്ധിച്ചു.സ്‌കൂള്‍ തുറന്നതോടെയാണ് മുട്ടവിലയും ഉയര്‍ന്നത്. സംസ്ഥാനത്തെ സ്‌കൂളുകളില്‍ മുട്ട വിതരണം നടക്കുന്നത് വര്‍ദ്ധിച്ചതോടെ തമിഴ്നാട്ടിലെ മൊത്തവിതരണക്കാര്‍ വിലവര്‍ദ്ധിപ്പിച്ചതാണ് കാരണം.

പുതുക്കിയ വില
കോഴി മുട്ട- ആറ് രൂപ.
താറാവ് മുട്ട- 12 രൂപ.
നാടന്‍ കോഴി മുട്ട-10 രൂപ.