Wednesday, May 15, 2024
keralaNews

ഹാൻസ്  കടത്തൽ;എരുമേലി സ്വദേശിയടക്കം  രണ്ട് പേർ പിടിയിൽ 

എരുമേലി : എരുമേലി ടൗണിൽ കാറിൽ കടത്താൻ ശ്രമിച്ച നിരോധിത ലഹരി വസ്തുവായ ഹാൻസ്  പിടികൂടി കൂടിയ കേസിൽ എരുമേലി സ്വദേശിയടക്കം  രണ്ട്
പേരെ എരുമേലി  പോലീസ് അറസ്റ്റ് ചെയ്തു.എരുമേലി സ്വാദേശി ഷാനി,ഈരാറ്റുപേട്ട സ്വദേശി മുജീബ് എന്നിവയെയാണ് പിടികൂടിയത്.പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ ഏഴ്  മണിയോടെ ജില്ല പോലീസ് സൂപ്രണ്ടിന്റെ സ്പെഷ്യൽ സ്ക്വാഡാണ് ടൗണിൽ നിന്നും ഹാൻസ് പിടികൂടിയത്.മൂന്ന് ചാക്ക് ഹാൻസും കണ്ടെടുത്തു.എരുമേലി പോലീസ് സ്ഥലത്തെത്തി ഹാൻസും,രണ്ടു പേരേയും,കാറും പിടിച്ചെടുക്കുകയായിരുന്നു.
ഹാൻസിന്റെ തുകയും ,മറ്റ് വിശദ വിവരങ്ങൾ പരിശോധിച്ചു വരുകയാണെന്നും പോലീസ് പറഞ്ഞു.