Sunday, May 19, 2024
keralaNews

വെഞ്ഞാറമൂട്ടില്‍ മദ്യപസംഘത്തിന്റെ വെട്ടേറ്റ വയോധികന്‍ മരിച്ചു.

തിരുവനന്തപുരം:വെഞ്ഞാറമൂട്ടില്‍ മദ്യപസംഘത്തിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു.പുല്ലംകോണം ആട്ടുകാല കുന്നുംപുറത്ത് വീട്ടില്‍ കൃഷ്ണന്‍കുട്ടി നായരാണ് മരിച്ചത്.75 വയസായിരുന്നു.ഒക്ടോബര്‍ 18 നാണ് മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ചീത്ത വിളിക്കുന്നത് തടഞ്ഞ കൃഷ്ണന്‍കുട്ടി നായരെ പ്രദേശവാസികളായ ഷിബു, മനു എന്നിവര്‍ ചേര്‍ന്ന് മര്‍ദിക്കുകയും, വാക്കത്തി കൊണ്ട് വെട്ടുകയും ചെയ്യതത്.ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റ 75 കാരനെ ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം കന്യാകുളങ്ങര പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നിട് മെഡിക്കല്‍ കോളേജ് ആയുപത്രിയിലും എത്തിച്ച് ചികിത്സ നല്‍കി.

പരിക്കിന്റെ ഗൗരവം കുറഞ്ഞതോടെ ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് കൃഷ്ണന്‍ കുട്ടി നായരെ മാറ്റിയിരുന്നു. അവിടെ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് വൈകീട്ട് ഏഴരയോടെയായിരുന്നു മരണം സംഭവിച്ചത്.അക്രമം നടത്തിയ അന്ന് തന്നെ പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് ഷിബുവിനും മനുവിനും എതിരെ ആദ്യം മനപ്പൂര്‍പ്പമല്ലാത്ത വധശ്രമത്തിന് കേസെടുത്തിരുന്നു. പിന്നീട് അന്വേഷണത്തിന് ശേഷം കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ട് ആക്രമിച്ചതിനുള്ള വകുപ്പുകള്‍ കൂടി ചേര്‍ത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ ഇരുവരും നിലവില്‍ റിമാന്‍ഡ് തടവുകാരാണ്.