Saturday, April 20, 2024
HealthkeralaNews

കുട്ടികളുടെ വാക്‌സിനേഷനെ ഇന്നു തുടക്കം

തിരുവനന്തപുരം; ഒമിക്രോണ്‍ വ്യാപനം വെല്ലുവിളിയായിരിക്കെ, 15- 18 പ്രായക്കാരായ കുട്ടികള്‍ക്കു വാക്‌സീന്‍ നല്‍കാനുള്ള യജ്ഞത്തിന് ഇന്നു തുടക്കം. https://www.cowin.gov.in എന്ന വെബ്‌സൈറ്റില്‍ ഇന്നു റജിസ്‌ട്രേഷന്‍ തുടങ്ങും; തിങ്കളാഴ്ച മുതലാണു വാക്‌സീന്‍ വിതരണം. കോവാക്‌സിന്‍ ആണു നല്‍കുന്നത്. കേരളത്തില്‍ 15 ലക്ഷത്തോളം കുട്ടികള്‍ക്കു വാക്‌സീന്‍ ലഭിക്കും. കുട്ടികള്‍ക്കുള്ള 5 ലക്ഷം ഡോസ് ഇന്നു സംസ്ഥാനത്ത് എത്തും. ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ സൗകര്യമില്ലാത്ത കുട്ടികളുടെ റജിസ്‌ട്രേഷന്‍ സ്‌കൂളുകള്‍ വഴിയാവും നടത്തുക. ആധാര്‍ ഇല്ലാത്തവര്‍ക്കു സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചു റജിസ്റ്റര്‍ ചെയ്യാം. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം നടത്തും.