Thursday, May 16, 2024
keralaNews

കാടാമ്പുഴയിലെ കൊലപാതകം; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വര്‍ഷം തടവും

കാടാമ്പുഴയില്‍ പൂര്‍ണ ഗര്‍ഭിണിയായ അമ്മയേയും മകനേയും കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് ഷെരീഫിന് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് മഞ്ചേരി കോടതി .പ്രതി രണ്ട് ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപ പിഴയും ഒടുക്കണം. കാടാമ്പുഴ സ്വദേശി ഉമ്മുസല്‍മ മകന്‍ ദില്‍ഷാദ് എന്നിവരെ കൊലപെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.2017 മെയ് 22 നായിരുന്നു കൊലപാതകം. വീട്ടിനുള്ളില്‍ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ ഉമ്മുസല്‍മയുടേയും മകന്‍ ദില്‍ഷാദിന്റേയും മൃതദേഹം മൂന്ന് ദിവസത്തിനുശേഷം നാട്ടുകാരാണ് കണ്ടെത്തിയത്. ഭര്‍ത്താവുമായി അകന്ന് കഴിഞ്ഞിരുന്ന ഉമ്മുസല്‍മ അയല്‍വാസിയായ മുഹമ്മദ് ഷെരീഫുമായി അടുപ്പത്തിലായിരുന്നു. ഇയാളില്‍ നിന്നും ഇവര്‍ ഗര്‍ഭിണിയായതോടെ പ്രസവ ചികിത്സ ഏറ്റെടുക്കണമെന്നും കുട്ടിക്ക് ചിലവിന് തരണമെന്നും ഉമ്മുസല്‍മ ആവശ്യപെട്ടതോടെയാണ് പ്രശ്‌നങ്ങളുണ്ടായത്.