Thursday, May 2, 2024
keralaNews

നാഗരാജ ക്ഷേത്രത്തില്‍ ഇനിമുതല്‍ പൂജ ചെയ്യാന്‍ സ്ത്രീകളും

മൂവാറ്റുപുഴ പേരാമംഗലം നാഗരാജ ക്ഷേത്രത്തില്‍ ഇനിമുതല്‍ പൂജ ചെയ്യാന്‍ സ്ത്രീകളുമുണ്ട്. ക്ഷേത്ര തന്ത്രി കെ.വി.സുബാഷിന്റെ ശിക്ഷണത്തില്‍ ഇരുപത്തിരണ്ട് സ്ത്രീകളാണ് പൂജാ വിദ്യകള്‍ പഠിച്ചത്. പേരാമംഗലം നാഗരാജ ക്ഷേത്രം. അങ്കമാലി സ്വദേശി കെ.വി.സുബാഷ് തന്ത്രിയായ ഇവിടെ ശ്രീകോവിലില്‍ കയറാനും പൂജ ചെയ്യാനും ഇവര്‍ക്കുമാകും. രണ്ടര വര്‍ഷത്തെ പഠനത്തിനൊടുവിലാണ് സത്രീകള്‍ക്ക് മന്ത്രദീക്ഷ നല്‍കിയത്.ജാതി മത ഭേതമന്യേ ആര്‍ക്കും ഈ ക്ഷേത്രത്തിലെത്തിലെത്താം. ഇരുപത്തിയൊന്‍പത് ക്ഷേത്രങ്ങളാണ് മുഖ്യ ക്ഷേത്രത്തോടനുബന്ധിച്ച് ഇവിടെ നിര്‍മിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ സ്ത്രീകളെയും ഇവിടെ പൂജാരിമായി നിയമിക്കും.സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടാണ് താന്ത്രിക വിദ്യകള്‍ പകര്‍ന്നു നല്‍കാന്‍ തീരുമാനിച്ചതെന്നും കെ.വി.സുഭാഷ് തന്ത്രി പറയുന്നു.