Monday, May 6, 2024
keralaNews

മണിപ്പുഴ ചൈതന്യ പുരുഷ സ്വാശ്രയ സംഘത്തിന്റെ വാർഷികവും – പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും ഞായറാാഴ്ച .

എരുമേലി:മണിപ്പുഴ ചൈതന്യ പുരുഷ സ്വാശ്രയ സംഘത്തിന്റെ പതിനേഴാമത് വാർഷികവും – പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും ഞായറാഴ്ച നടക്കും .
മണിപ്പുഴ തൂങ്കുഴിപ്പടിയിൽ രാവിലെ 11 മണിക്ക് നടക്കുന്ന പരിപാടി പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യും .
സംഘം പ്രസിഡന്റ് ജെയ്സൺ ജെയിംസ് കുന്നത്ത് പുരയിടം അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ
ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പങ്കെടുക്കും .പ്രോഗ്രാം കോഡിനേറ്റർ പ്രകാശ് പുളിക്കൻ സ്വാഗതവും, കെട്ടിട നിർമ്മാണ കമ്മറ്റി ചെയർമാൻ സിപി മാത്തൻ ചാലക്കുഴി കൃതജ്ഞതയും പറയും .