Tuesday, May 7, 2024
keralaNews

പാലായിൽ കോളേജ് വിദ്യാർത്ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തി

പാല : പാലാ സെൻ്റ് തോമസ് കോളജിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ
സഹപാഠി കഴുത്തറത്തു കൊലപ്പെടുത്തി. വൈക്കം ത​ല​യോ​ല​പ​റ​മ്പ് സ്വ​ദേ​ശി​നി​യാ​യ ലിബിനമോൾ(22) ആണ് ദാരുണമായി കൊലചെയ്യപ്പെട്ടത്.
കൊലപാതകവുമായി ബന്ധപ്പെട്ട് സഹപാഠിയായ കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി​ അ​ഭി​ഷേ​ക് ബൈജുവിനെ
പോലീസ് പിടികൂടുകയും ചെയ്തു.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
പ​രീ​ക്ഷ ​കഴിഞ്ഞ് ഇറങ്ങിയ ലിബിനയെ ആ​ളു​ക​ള്‍ നോ​ക്കി നി​ല്‍​ക്കെ
അഭിഷേക് ആക്രമിക്കുകയായിരുന്നു.
അക്രമത്തിൽ ഗുരുതരമായി പരിേക്കറ്റ പെൺകുട്ടിയെ ഉടനെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . കൊലപാതകത്തിന് കാരണം പ്രണയാഭ്യർത്ഥന നിരസിച്ചതാകാം കാരണമെന്നും പറയുന്നു.
കയ്യിൽ കരുതിയ കട്ടർ കത്തി കൊണ്ട് പെൺകുട്ടിയെ തടഞ്ഞു നിർത്തി
ആക്രമിക്കുകയായിരുന്നു .
പെൺകുട്ടിയുടെ മൃതദേഹം മരിയൻ മെഡിക്കൽ സെൻ്ററിൽ .