Thursday, April 25, 2024
GulfkeralaNewsObituary

കുവൈത്തില്‍ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍

കുവൈത്ത് സിറ്റി മലയാളി ദമ്പതികളെ കുവൈത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. പത്തനംതിട്ട പൂങ്കാവ് പൂത്തേത്ത് സൈജു സൈമണ്‍, ഭാര്യ ജീന എന്നിവരെയാണ് മരിച്ചത്. സൈജുവിനെ കെട്ടിടത്തില്‍നിന്നു വീണു മരിച്ച നിലയിലും ജീനയെ വീട്ടിനുള്ളില്‍ മരിച്ചനിലയിലുമാണ് പൊലീസ് കണ്ടെത്തിയത്. ജീനയെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറയുന്നു. സാല്‍മിയയില്‍ താമസിക്കുന്ന കെട്ടിടത്തില്‍നിന്നു വീണു മരിച്ചനിലയില്‍ സൈജുവിനെയാണ് ആദ്യം കണ്ടത്. പിന്നീട് പൊലീസെത്തി ഫ്‌ലാറ്റിന്റെ പൂട്ടു തകര്‍ത്ത് അകത്തു കയറിപ്പോള്‍ കുത്തേറ്റു മരിച്ചനിലയില്‍ ജീനയെ കണ്ടെത്തുകയായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. ഇരുവരുടെയും പുനര്‍വിവാഹമായിരുന്നു. ആരോഗ്യ വകുപ്പില്‍ ആംബുലന്‍സ് ഡ്രൈവറായിരുന്നു സൈജു. സാല്‍മിയ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ ഐടി ജീവനക്കാരിയാണ് ജീന.