Tuesday, April 30, 2024
InterviewkeralaLocal NewsNews

എരുമേലിയുടെ വികസനത്തിന് ഭരണ തുടര്‍ച്ച വേണം; തങ്കമ്മ ജോര്‍ജ് കുട്ടി.

എരുമേലി:എരുമേലി ഗ്രാമ പഞ്ചായത്തിന്റെ വികസനത്തിന് സംസ്ഥാനത്തെ ഭരണ തുടര്‍ച്ച പോലെ എരുമേലി പഞ്ചായത്തിലും ഭരണ തുടര്‍ച്ചയാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ് കുട്ടി പറഞ്ഞു.കഴിഞ്ഞ ആറ് മാസം കൊണ്ട് കഴിഞ്ഞ ഭരണകാലത്തെ പൂര്‍ത്തീകരിക്കാതെ പോയ 94% പദ്ധതികളും പൂര്‍ത്തീകരിച്ചതായും അവര്‍ പറഞ്ഞു.കോരുത്തോട് പഞ്ചായത്ത് ഒഴികെ ത്രിതല പഞ്ചായത്തുകള്‍, എം എല്‍ എ അടക്കം സംസ്ഥാനത്ത് എല്‍ ഡി എഫ് ഭരണ തുടര്‍ച്ച എരുമേലിയുടെ വികസന കാര്യത്തിലും ഗുണം ചെയ്യുമെന്നും അവര്‍ പറഞ്ഞു.മുക്കൂട്ടുതറ പഞ്ചായത്ത് രൂപീകരണവുമായി ബന്ധപ്പെട്ട് നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.ഒന്നാം ഘട്ടത്തില്‍ മുക്കൂട്ടുതറയില്‍ വില്ലേജ് ഓഫീസ് സ്ഥാപിക്കേണ്ടതുണ്ട്. ഇതിന് ഒരു സ്വകാര്യ വ്യക്തി സ്ഥലം നല്‍കിയതായും അവര്‍ പറഞ്ഞു.
എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ന്റ്, ഫയര്‍ സ്റ്റേഷന്‍, എക്‌സൈസ് ഓഫീസ് അടക്കം ഓഫീസ് നിര്‍മ്മിക്കേണ്ടതുണ്ട്.എരുമേലി വില്ലേജ് ഓഫീസ് നിര്‍മ്മാണവുമായി ബെന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതടക്കമുള്ള നടപടികള്‍ എം എല്‍ എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ നേതൃത്വത്തില്‍ തുടങ്ങിക്കഴിഞ്ഞതായും അവര്‍ പറഞ്ഞു.എല്‍ഡിഎഫ് ഭരണത്തിനെരെ യുഡിഎഫിന്റെ നേതൃത്വത്തില്‍ അവിശ്വാസം കൊണ്ടു വരുമെന്ന് പറഞ്ഞുവെങ്കിലും നോട്ടീസ് നല്‍കിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.