Tuesday, April 30, 2024
keralaNews

അടൂരില്‍ ചായക്കട ഉടമയായ സ്ത്രീയെ കുത്തി പരിക്കേല്‍പ്പിച്ചു.

അടൂരില്‍ ചായക്കട ഉടമയായ സ്ത്രീയെ കുത്തി പരിക്കേല്‍പ്പിച്ചു.പഴകുളം കോട്ടപ്പുറം പോക്കാട്ട് തെക്കേതില്‍ വീട്ടില്‍ ഷീബക്കാണ് (41) പരിക്കേറ്റത്.ടാപ്പിങ്ങ് തൊഴിലാളിയായ യുവാവാണ് സ്ത്രീയെ വെട്ടി പരിക്കേല്‍പ്പിച്ചത് .ചൊവ്വാഴ്ച പുലര്‍ച്ച 4.30-ന് ഷീബ നടത്തി വന്നിരുന്ന ചായക്കടയില്‍ ചായ കുടിക്കാന്‍ എത്തിയതായിരുന്നു ടാപ്പിങ്ങ് തൊഴിലാളി. തുടര്‍ന്ന് തൊഴിലാളി വീട്ടമ്മയെ ആക്രമിക്കാന്‍ ശ്രമിച്ചു. ആക്രമണം തടയാന്‍ ശ്രമിച്ച ഇവരുടെ വയറിലും തുടയിലും കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.