Sunday, April 28, 2024
keralaNews

കേറ്ററിംഗ് മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കാണണം.

എരുമേലി:നൂറുകണക്കിനാളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ അവഗണിച്ച് മദ്യവില്‍പ്പനകേന്ദ്രങ്ങള്‍ക്ക് മുന്നില്‍ പോലീസിന്റെ സാന്നിദ്ധ്യത്തില്‍ നില്‍ക്കുമ്പോള്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ഭക്ഷണവിതരണം നടത്താന്‍ സര്‍ക്കാര്‍ അനുമതി നിഷേധിക്കുന്നതിനെതിരെ ഓള്‍ കേരള കേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ എരുമേലി വിദേശ മദ്യ വില്പന ശാലയുടെ മുന്നില്‍ പ്രതിഷേധ സമരം
നടത്തി.ഓഡിറ്റോറിയങ്ങളുടെ വലുപ്പത്തിനനുസൃതമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിവാഹ ചടങ്ങുകള്‍ക്ക് കാറ്ററിംഗ് നടത്താന്‍ അനുവദിക്കുക, കുറഞ്ഞ പലിശനിരക്കില്‍ ലോണ്‍ അനുവദിക്കുക, ലോണിന്റെ തിരിച്ചടവിന് ആറുമാസത്തെ ഇളവ് അനുവദിക്കുക,കാറ്ററിംഗ് തൊഴിലാളികളെ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുക, വൈദ്യുതി കുടിശ്ശിക തവണ വ്യവസ്ഥയില്‍ അടയ്ക്കാനുള്ള അവസരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് നേതാക്കള്‍ പറഞ്ഞു. പരിപാടിയില്‍ സംസ്ഥാന രക്ഷാധികാരി ഏലിയാസ് സക്കറിയ, കോട്ടയം ജില്ലാ പ്രസിഡന്റ് സജി ജേക്കബ്, മേഖലാ പ്രസിഡന്റ് കുര്യന്‍ വര്‍ക്കി, സെക്രട്ടറി ബിനോയി എബ്രഹാം എന്നിവര്‍ പങ്കെടുത്തു.