Saturday, May 11, 2024
keralaNews

ബോക്‌സിങ്ങില്‍ ലവ്ലിന സെമിയില്‍

വനിതകളുടെ 69ാം കിലോഗ്രാം വിഭാഗത്തില്‍ സെമിയില്‍ കടന്നാണ് ലവ്ലിന് ബോര്‍ഗോഹെയ്ന്‍ മെഡല്‍ ഉറപ്പാക്കിയത്. ഇന്നു നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ചൈനീസ് തായ്‌പേയിയുടെ നിയന്‍ ചിന്‍ ചെനിനെയാണ് ലവ്ലിന തോല്‍പ്പിച്ചത്. 41 എന്ന സ്‌കോറിലാണ് ലവ്ലിനയുടെ വിജയം.ബോക്‌സിങ്ങില്‍ സെമിയില്‍ കടന്നാല്‍ വെങ്കല മെഡല്‍ ഉറപ്പാണ്. അടുത്ത മത്സരത്തിലും ജയിച്ച് ഫൈനലില്‍ കടന്നാല്‍ ലവ്ലിനയ്ക്ക് വെള്ളി മെഡല്‍ ഉറപ്പിക്കാം. ടോക്കിയോയില്‍ ഇന്ത്യ ഉറപ്പാക്കിയ രണ്ടു മെഡലുകളും വനിതകളുടെ വകയാണെന്ന പ്രത്യേകതയുമുണ്ട്. നേരത്തെ, വനിതകളുടെ ഭാരോദ്വഹനത്തില്‍ മീരാബായ് ചാനു ഇന്ത്യയ്ക്ക് വെള്ളി മെഡല്‍ സമ്മാനിച്ചിരുന്നു.ഒളിംപിക്‌സില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടുന്ന മൂന്നാമത്തെ മാത്രം ബോക്‌സിങ് താരമാണ് ലവ്ലിന. 2008ലെ ബെയ്ജിങ് ഒളിംപിക്‌സില്‍ വെങ്കലം നേടിയ വിജേന്ദര്‍ സിങ്, 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കലം നേടിയ മേരി കോം എന്നിവരാണ് മുന്‍ഗാമികള്‍.