Thursday, April 18, 2024
keralaLocal NewsNews

എരുമേലി പഞ്ചായത്തിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു.

“ശബരിമല തീര്‍ഥാടനം നിബന്ധനകളോടെ നടത്തും” .

എരുമേലി ഗ്രാമ പഞ്ചായത്തിന്റെ വികസന പദ്ധതികളുടെ ഭാഗമായി മുടങ്ങിക്കിടന്നതടക്കം മൂന്ന് വലിയ പദ്ധതികളുടെ ഉദ്ഘാടനം സംസ്ഥാന സഹകരണ/ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്രന്‍
ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചു.

  ചെമ്പകപ്പാറയില്‍ 75,59,499 രൂപ ചിലവഴിച്ച് നിര്‍മ്മിച്ച വൃദ്ധസദനം,പഴയ പഞ്ചായത്താഫീസിന് മുകളിലായി 1480630 രൂപ ചിലവഴിച്ച് സ്ഥാപിച്ച കാര്‍ഷിക വിജ്ഞാന കേന്ദ്രം , പഞ്ചായത്താഫീസിന് ഏറ്റവും മുകളില്‍ 10 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച 10 മെഗാ വാട്ടിന്റെ സോളാര്‍ യൂണീറ്റ് എന്നിവയാണ്  ഉദ്ഘാടനം ചെയ്തത്.
       എരുമേലിയുടെ വികസനം മനസിലാക്കി ഭരണ സമിതി നടപ്പാക്കിയ ഈ പദ്ധതികള്‍ ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.എരുമേലി ശബരിമല തീര്‍ഥാടന കേന്ദ്രമാണ്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ തീര്‍ഥാടനം നിബന്ധനകള്‍ക്ക് വിധേയമായി നടത്താന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. കോവിഡ് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതര്‍ വ്യാപിക്കുകയാണ്. ഇതിനെ തടയാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു,കോവിഡ് പ്രോട്ടോക്കോളിന്റെ നിയന്ത്രണത്തില്‍ നടന്ന സമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.കൃഷ്ണകുമാര്‍ അധ്യക്ഷനായി.യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗ മാഗി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.                              പഞ്ചായത്ത് സെക്രട്ടറി എം.എന്‍.വിജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു .ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജാമോള്‍ സഹദേവന്‍,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.കെ.അബ്ദുള്‍ കരിം,പ്രകാശ് പള്ളിക്കൂടം, ആശ ജോയി,പഞ്ചായത്തംഗങ്ങളായ രജനി ചന്ദ്രശേഖരന്‍, പ്രകാശ് പുളിക്കന്‍, വി.പി സുഗതന്‍ , അനിത സന്തോഷ് , കുഞ്ഞമ്മ ടീച്ചര്‍, ഇ പി സുബ്രമഹ്ണ്യന്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍,വ്യാപാരി പ്രതിനിധികള്‍ മുതലായവര്‍ പങ്കെടുത്തു.