Monday, May 6, 2024
keralaNews

ജൂണ്‍ മാസത്തെ എല്ലാ റേഷന്‍ വിതരണം ജൂലൈ ആറുവരെ നീട്ടി.

പി.എം.ജി.കെ.എ.വൈ ഉള്‍പ്പെടെ ജൂണ്‍ മാസത്തെ എല്ലാ റേഷന്‍ വിതരണവും ജൂലൈ ആറുവരെ നീട്ടിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മെയ്, ജൂണ്‍ മാസങ്ങളിലെ ഭക്ഷ്യ കിറ്റ് വിതരണം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരും. ജൂലൈ ഒന്ന് മുതല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 8.30 മുതല്‍ ഉച്ചക്ക് 12 വരെയും വൈകുന്നേരം 3.30 മുതല്‍ 6.30 വരെയുമായിരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ കെ. രാജീവ് അറിയിച്ചു.