Monday, May 6, 2024
keralaLocal NewsNews

ജെ സി ഐ നേതൃത്വത്തിൽ എരുമേലിയിൽ  ഡോക്ടർമാരെ ആദരിച്ചു. 

എരുമേലി : ഡോക്ടേഴ്സ്  ദിനാചരണത്തിന്റെ ഭാഗമായി  ജെ സി ഐ മുക്കൂട്ടുതറ ടൗൺ ചാപ്റ്ററിന്റെ നേതൃത്വത്തിൽ എരുമേലിയിൽ  ഡോക്ടർമാരെ ആദരിച്ചു.   പ്രസിഡന്റ്‌  സജി ഫ്രണ്ട്സ് ന്റെ നേതൃത്വത്തിൽ എരുമേലി ഗവണ്മെന്റ് ആശുപത്രിയിലെ ഡോക്ടർമാരെയാണ്  ആദരിച്ചത്.തുടർന്ന് ക്യാഷാലിറ്റി, ഒപി, ഓഫീസ് എന്നീ സ്ഥലങ്ങളിൽ സ്ഥാപിക്കുന്നതിന് വേണ്ടി ക്ലോക്കുകളും  ആശുപത്രി മെഡിക്കൽ ഓഫീസർ സീന ഇസ്മയിൽ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ലിജിൻ എന്നിവർക്ക് കൈമാറി.