Friday, May 17, 2024
indiaNewspolitics

ബംഗാളില്‍ പോളിങ്ങിന് മുന്‍പ് ബസ് കത്തിച്ചു

ബംഗാളില്‍ ആദ്യഘട്ട പോളിങ് തുടങ്ങുന്നതിനു തൊട്ടു മുന്‍പ് അക്രമം. പോളിങ് ഉദ്യോഗസ്ഥരെ ബൂത്തിലാക്കി മടങ്ങിയ ബസ് കത്തിച്ചു. ഒരുകാലത്ത് മാവോയിസ്റ്റ് ശക്തികേന്ദ്രമായിരുന്ന ജംഗള്‍മഹല്‍ മേഖലയിലെ തുള്‍സിഡി ഗ്രാമത്തിലാണ് അക്രമം നടന്നത്.സമീപത്തെ വനത്തില്‍നിന്ന് ഇറങ്ങിവന്ന ഏതാനും പേര്‍ ബസ് തടഞ്ഞുനിര്‍ത്തി കത്തിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബസ് ഡ്രൈവറെ ചോദ്യം ചെയ്യുകയാണ്.