Thursday, May 2, 2024
indiaNews

വി കെ ശശികലയുടെ 250 കോടിയുടെ സ്വത്തുക്കള്‍ കൂടി കണ്ടുകെട്ടി.

വി കെ ശശികലയുടെ 250 കോടിയുടെ സ്വത്തുക്കള്‍ കൂടി കണ്ടുകെട്ടി. കാഞ്ചീപുരത്ത് 144 ഏക്കര്‍ ഫാം ഹൗസ്, ചെന്നൈ അതിര്‍ത്തിയിലെ 14 ഏക്കര്‍ ഭൂമി, മൂന്ന് വസതികള്‍ എന്നിവയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ബെനാമി കമ്പനികളുടെ പേരിലാണ് സ്വത്തുക്കള്‍ വാങ്ങിയിരുന്നത്. ഇളവരിശിയുടേയും സുധാകരന്റെയും ഉടമസ്ഥതയില്‍ മെഡോ അഗ്രോ ഫാമുകള്‍, സിഗ്‌നോറ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് കടലാസ് കമ്പനികളുടെ പേരിലായിരുന്നു സ്വത്തുകള്‍.

ശശികല ചെന്നൈയില്‍ എത്തിയതിന് പിന്നാലെയാണ് തമിഴ്‌നാട് സര്‍ക്കാറിന്റെ നടപടി. ദിവസങ്ങള്‍ക്ക് മുന്നില്‍ ചെന്നൈയിലുള്ള ശശികലയുടെ 100 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. ബെംഗ്ലൂരുവില്‍ നിന്ന് 21 മണിക്കൂര്‍ നീണ്ട യാത്രയ്ക്ക് ഒടുവിലാണ് ശശികല ചെന്നൈയിലെത്തിയത്. 62 ഇടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി. എംജിആര്‍ വസതിയിലാണ് ശശികല ആദ്യമെത്തിയത്. എംജിആറിന്റെ വസതി സന്ദര്‍ശിച്ച ശശികല അദ്ദേഹത്തിന്റെ പ്രതിമയില്‍ ഹാരം അണിയിച്ച് പ്രാര്‍ത്ഥിച്ച് ശേഷമാണ് ശശികല മടങ്ങിയത്. പ്രവര്‍ത്തകരെ എല്ലാം ഉടന്‍ നേരിട്ടുകാണുമെന്ന് ശശികല പ്രതികരിച്ചു. ഇളവരിശിയുടെ മകളുടെ വസതിയിലാണ് ശശികല താമസിക്കുക. ജയ സമാധിയിലേക്കുള്ള റാലി തല്‍ക്കാലത്തേക്ക് റദ്ദാക്കിയിരിക്കുകയാണ്.