Monday, April 29, 2024
keralaLocal News

എരുമേലിയില്‍ നാല് പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

എരുമേലിയില്‍ നാല് പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസങ്ങളില്‍ പത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ടെയ്‌മെന്റ് സോണായി മാറ്റിയ ഏഴാം വാര്‍ഡായ നേര്‍ച്ചപ്പാറയിലാണ് ഇന്ന് നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 130 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് നാല് പേര്‍ക്ക് പോസിറ്റീവായത്. എരുമേലി പഞ്ചായത്തില്‍ 54 പേര്‍ക്കാണ് നിലവില്‍ കേവിഡ്ബാധിതരായുളളത്.നേര്‍ച്ചപ്പാറ വാര്‍ഡ് കണ്ടെയ്‌മെന്റ് സോണാക്കിയതിനെ തുടര്‍ന്ന് വാര്‍ഡിലെ വഴികളെല്ലാം അധികൃതര്‍ അടച്ചിരുന്നു.എന്നാല്‍ നേര്‍ച്ചപ്പാറ വാര്‍ഡിന്റെ ഒരു ഭാഗത്ത് മാത്രമാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചതെന്നും ഈ ഭാഗത്തെ വഴി അടയ്ക്കുകയും,സെന്റ് തോമസ് സ്‌കൂള്‍ വഴിയുള്ള ഭാഗം തുറന്നു കൊടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 14 ദിവസമായി ഈ വാര്‍ഡിലുള്ളവര്‍ പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിയുകയാണ്. വീണ്ടും ഇത്രയും ദിവസം കൂടി കഴിഞ്ഞാല്‍ സാധാരണക്കാരായ തങ്ങള്‍ കടുത്ത ദുരിതത്തിലാകുമെന്നും നാട്ടുകാര്‍ പറഞ്ഞു. ഇന്ന് കോവിഡ് സ്ഥിരീകരിച്ച ഭാഗം മാത്രം അടക്കാന്‍ സൗകര്യമുണ്ടെന്നും, ഇവിടെ മാത്രം അടച്ച് വാര്‍ഡിലെ മറ്റു വഴികള്‍ ഭാഗീകമായെങ്കിലും തുറക്കാന്‍ അധികാരികള്‍ തയാറാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.