Saturday, May 18, 2024
keralaNews

കേരളത്തില്‍ കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്നുമുതല്‍.

കേരളത്തില്‍ കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. പ്രഭാത സായാഹ്ന നടത്തത്തിന് ഇന്ന് മുതല്‍ അനുമതിയുണ്ട്. സാമൂഹിക അകലം പാലിച്ച് രാവിലെ 5 മുതല്‍ 7 വരെയും വൈകീട്ട് 7 മുതല്‍ 9 വരെയുമാണ് നടത്തത്തിന് അനുമതി. സര്‍ക്കാര്‍ ഓഫീസുകള്‍ ഏഴാം തീയതി മുതല്‍ 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. ഹയര്‍സെക്കണ്ടറി പരീക്ഷയുടെ മൂല്യനിര്‍ണയാവും ഇന്ന് സംസ്ഥാനത്ത് തുടങ്ങും. 14 ജില്ലകളിലെ 79 ക്യാമ്പുകളിലായി 26000 അധ്യാപകര്‍ പങ്കെടുക്കും.തൃശൂരിലെ ശക്തന്‍ മാര്‍ക്കറ്റ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തനം തുടങ്ങി. പുലര്‍ച്ചെ ഒന്ന് മുതല്‍ രാവിലെ 8 മണി വരെയാണ് മൊത്തവ്യാപാര കടകള്‍ക്കും 8 മുതല്‍ 12 വരെ ചില്ലറ വ്യപാര കടകള്‍ക്കും അനുമതിയുണ്ട്. ഒരു കടയില്‍ പരമാവധി 3 തൊഴിലാളികള്‍ക്ക് മാത്രമേ ജോലി ചെയ്യാനാകൂ.ആളുകളെ മാര്‍ക്കറ്റുകളിലേക്ക് ഒരു വഴിയിലൂടെ മാത്രമെ പ്രവേശിപ്പിക്കൂ. മാര്‍ക്കറ്റിലെ മീന്‍, ഇറച്ചി കടകള്‍ തിങ്കള്‍, ബുധന്‍ ശനി ദിവസങ്ങളില്‍ മാത്രമേ തുറക്കാവൂ. നഗരത്തിലെ മറ്റ് മാര്‍ക്കറ്റുകളും ഇന്ന് മുതല്‍ തുറക്കും. 5 ആഴ്ചയായി അടച്ചിട്ടിരുന്ന മാര്‍ക്കറ്റ് തുറക്കാതേ വന്നതോടെ പ്രത്യക്ഷ സമരവുമായി വ്യാപാരികള്‍ രംഗത്ത് എത്തിയിരുന്നു.